KeralaLatest News

മാധ്യമ പ്രവർത്തകൻ പോലീസിന്റെ ഇടനിലക്കാരനോ? മൊഴി നൽകിയ പ്രതിയെ സർക്കാർ വിരട്ടുന്നു: വിഡി സതീശൻ

തിരുവനന്തപുരം: സ്വപ്നയുടെ ആരോപണങ്ങളിൽ മുഴുവന്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാധ്യമപ്രവര്‍ത്തകന്‍ പോലീസ് വിട്ട ഇടനിലക്കാരന്‍ ആയിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും ആരോപണങ്ങൾ വന്ന സ്ഥിതിക്ക് പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം. കോടതിയില്‍ മൊഴി നല്‍കിയതിന് പ്രതിയെ സര്‍ക്കാര്‍ വിരട്ടുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസും ബിജെപിയും പ്രതിരോധം കടുപ്പിക്കുകയാണ്. ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്ന് പൂജപ്പുരയിലേക്ക് പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണം തെറ്റെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടെന്ന് കെ.മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ സുധാകരനും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button