Latest NewsNewsInternational

കഞ്ചാവ് നിയമവിധേയമാക്കി ഏഷ്യന്‍ രാജ്യം

എല്ലാ വീടുകളിലും കഞ്ചാവ് ചെടികള്‍ സൗജന്യമായി വിതരണം ചെയ്യുന്നു

 

ബാങ്കോക്ക്: കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കി തായ്‌ലാന്റ്. എന്നാല്‍, അമിതമായി ഉപയോഗിച്ചാല്‍ പിഴ ചുമത്തുമെന്ന് തായ്‌ലാന്റ് ആരോഗ്യ മന്ത്രി അനുറ്റിന്‍ ചരണ്‍വിരാകുല്‍ പറഞ്ഞു.

Read Also: ‘ശബ്ദരേഖയുള്ള ഫോൺ ഓഫീസിലില്ലെന്ന് സ്വപ്ന, ഫോൺ കൊണ്ടുവരാൻ ആള് പോയിട്ടുണ്ട്’: സ്വപ്ന സുരേഷ്

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്ക് വേണ്ടിയാണ് കഞ്ചാവിന്റെ ഉപയോഗം കുറ്റകരമല്ലാതാക്കിയത്. എന്നാല്‍, ജനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അനുറ്റിന്‍ ചരണ്‍വിരാകുല്‍ പറഞ്ഞു.

‘കഞ്ചാവിന്റെ ഉപയോഗം കുറ്റകരമല്ലെങ്കിലും നിയന്ത്രണ വിധേയമാണ്. കഞ്ചാവ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിനെ കുറിച്ച് എപ്പോഴും ചര്‍ച്ച ചെയ്തിരുന്നു. മാനസിക ഉല്ലാസത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല’, അദ്ദേഹം പറഞ്ഞു. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇതേ സംബന്ധിച്ച് മുന്നറിയിപ്പും മന്ത്രി നല്‍കി.

ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് തായ്‌ലാന്റ് കഞ്ചാവ്  നിയമ വിധേയമാക്കുന്നത്. ചികിത്സയ്ക്കായി ഇവിടെ എത്തുന്ന വിദേശികള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിന് തടസ്സമില്ല.

ചികിത്സയ്ക്കായി കഞ്ചാവ് വളര്‍ത്തുന്നതും വില്‍പ്പന നടത്തുന്നതും കുറ്റമല്ല. റെസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും കഞ്ചാവ് ഉള്‍പ്പെടുത്തിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്താം. എന്നാല്‍, 0.2 ശതമാനം മാത്രമെ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. പൊതു സ്ഥലങ്ങളില്‍ ഇവ ഉപയോഗിക്കാന്‍ അനുമതിയില്ല. ഈ നിയമം ലംഘിച്ചാല്‍ മൂന്ന് മാസം തടവും 800 ഡോളര്‍ (62,244.20 രൂപ) പിഴയും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഞ്ചാവ് വ്യവസായം കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്തുമെന്നാണ് തായ്‌ലാന്റ്  ആരോഗ്യ മന്ത്രിയുടെ പ്രതീക്ഷ.  ഇതിനായി എല്ലാ വീടുകളിലും കഞ്ചാവ് ചെടികള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് കാര്‍ഷിക മന്ത്രാലയവുമായി ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button