MalappuramKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം : രണ്ട് യുവാക്കൾ പിടിയിൽ

തേ​ഞ്ഞി​പ്പാലം ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ.​ബി. ഷൈ​ജു, എ​സ്.​ഐ ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘമാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്

തേ​ഞ്ഞി​പ്പാലം: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ രണ്ട് യുവാക്കൾ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് അ​ക​ത്തേ​ത​റ അ​ഭി​ലാ​ഷ് (24), മ​ല​മ്പു​ഴ വ​രു​ൺ കു​മാ​ർ (21) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പിടികൂടിയത്. തേ​ഞ്ഞി​പ്പാലം ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ.​ബി. ഷൈ​ജു, എ​സ്.​ഐ ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘമാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘മുഖ്യമന്ത്രിക്ക് ബിരിയാണി താൽപര്യമില്ല, എന്നാൽ എനിക്ക് ഇഷ്ടമാണ്’: ജലീൽ

ആ​റു മാ​സം മു​മ്പ്​ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ്​ പ​രാ​തി​ക്കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യു​മാ​യി അ​ഭി​ലാ​ഷ് പ​രി​ച​യപ്പെട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു ​പോ​യ വി​ദ്യാ​ർ​ത്ഥി​നി​യെ പ്ര​തി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച്​ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും തേ​ഞ്ഞി​പ്പാലം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button