തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ബിരിയാണിയോട് അത്ര താൽപര്യമില്ലെന്ന് മുൻമന്ത്രി കെ.ടി. ജലീൽ എംഎൽഎ. തനിക്ക് ബിരിയാണ് വലിയ ഇഷ്ടമാണ്. തന്റെ വീട്ടിലേക്കു കൊടുത്തയച്ചു എന്നു പറഞ്ഞാൽ ആളുകൾ കുറച്ചുകൂടി വിശ്വസിക്കുമായിരുന്നു. പറയുമ്പോൾ ആളുകൾ വിശ്വസിക്കുന്ന കളവു പറയണമെന്നും ജലീൽ ഓർമ്മിപ്പിച്ചു.
മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് അദ്ദേഹം ബിരിയാണി വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം, സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ സംബന്ധിച്ചു കെ.ടി. ജലീൽ നൽകിയ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും.
BREAKING- സ്വപ്നയുടേയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദർവേഷ് സാഹിബിനാണ് മേൽനോട്ടച്ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡി.എസ്പി സദാനന്ദനെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 അംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
Post Your Comments