ചെന്നൈ: തമിഴ്‌നാട്ടിലെ അതിപ്രധാനമായ എട്ട് സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച റെയ്ഡ് നടത്തി. ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസ് കെട്ടിടങ്ങളിലുമാണ് പരിശോധന നടത്തിയത്. തമിഴ്‌നാട്ടില്‍ കാരക്കല്‍, മയിലാടുതുറൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
Read Also: ‘പൃഥ്വിരാജും ഇന്ദ്രജിത്തും ചെറുപ്പത്തില്‍ സംഘപരിവാര്‍ ശാഖയില്‍ പോകാറുണ്ടായിരുന്നു’: മല്ലിക സുകുമാരൻ
തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ഒന്നിലധികം എന്‍ഐഎ സംഘങ്ങള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് തിരച്ചില്‍, ഇതിന്റെ ഭാഗമായി ദേശീയ ഏജന്‍സി നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വ്യക്തികളുമായി ബന്ധപ്പെട്ട വസതികളിലും മറ്റ് സ്ഥലങ്ങളിലും എന്‍ഐഎ ഉദ്യോഗസ്ഥര്‍ എത്തുകയും പരിസരത്ത് പരിശോധന നടത്തുകയും ചെയ്തു.
സാദിഖ് ബാഷ ഉള്‍പ്പെടെ അഞ്ച് പേരെ നേരത്തെ ഐഎസ് ബന്ധവുമായി എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സാദിഖ് ബാഷയ്ക്കെതിരെ ലോക്കല്‍ പോലീസ് ആദ്യം തീവ്രവാദ ബന്ധമുള്ള കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു, പിന്നീട് അത് എന്‍ഐഎയുടെ ചെന്നൈ ബ്രാഞ്ച് ഏറ്റെടുത്തു. ദേശീയ ഏജന്‍സി അറസ്റ്റിലായവരെ തീവ്രവാദ ഫണ്ടിംഗ് കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഇതിനെതുടര്‍ന്നാണ് അവരുടെ വസതികളും ഓഫീസുകളും ഇപ്പോള്‍ പരിശോധന നടക്കുന്നത്.
മെയ് മാസത്തില്‍ മയിലാടുംതുറയില്‍ ഐസിസ് ഭീകരനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. മെയ് 26 ന് മയിലാടുംതുറയ്ക്ക് സമീപം നീഡൂരില്‍ വെച്ച് എ മുഹമ്മദ് ആഷിഖ് (25) എന്ന പ്രതിയെ പിടികൂടിയിരുന്നു.
Post Your Comments