Latest NewsIndia

കാമുകിയെ വീട്ടിലെത്തിച്ച് ഭാര്യയുടെ മുന്നിൽ ദിവസങ്ങളോളം ലൈംഗിക ബന്ധം: ഭാര്യ ജീവനൊടുക്കി

ഇൻഡോർ: ഭാര്യയുടെ മുന്നിൽ മറ്റൊരു സ്ത്രീയുമായി ലിവിങ് ടുഗെദർ നടത്തിയ ഭർത്താവിന്റെ ക്രൂരതയിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. ഇൻഡോർ ജില്ലയിലെ ദലോദ ഗ്രാമത്തിലെ സവിത ചൗഹാൻ എന്ന യുവതിയാണ് മരിച്ചത്. ഭാര്യ ഉള്ളപ്പോൾ തന്നെ ഭർത്താവ് കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരികയും യുവതിക്ക് മുന്നിൽ ശാരീരിക ബന്ധം പുലർത്തുകയും ചെയ്തു.

കഴിഞ്ഞ 15 ദിവസമായി ഇവർ ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഭാര്യ സങ്കടത്താൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭാര്യ പ്രതിഷേധിക്കുമ്പോഴെല്ലാം, ‘ഇപ്പോൾ ഇതാണ് എന്റെ യഥാർത്ഥ ഭാര്യ, ഉടൻ തന്നെ ഞാൻ അവളെ വിവാഹം കഴിക്കും’, എന്ന് ഭർത്താവ് പറഞ്ഞിരുന്നു. ഇക്കാരണത്താൽ യുവതി മാനസികമായി തകർന്നു.

ആത്മഹത്യയ്ക്ക് മുമ്പ് യുവതി സഹോദരനെ ഫോണിൽ വിളിച്ച് കൂട്ടിക്കൊണ്ടുപോകാൻ ഉടൻ വരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തും മുമ്പ് യുവതി കടും കൈ ചെയ്തിരുന്നു. സവിത നഴ്സിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ആരോഗ്യവകുപ്പിൽ ജോലി നേടി രോഗികളെ സേവിക്കുക എന്നതായിരുന്നു അവരുടെ സ്വപ്നം. രണ്ട് വർഷം മുമ്പാണ് ചീമയുമായി സവിതയുടെ വിവാഹം നടന്നത്.

ചീമ ചൗഹാൻ ഇൻഡോറിൽ വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥനൊപ്പം ജോലി ചെയ്യുന്നു. ഇയാൾ കാമുകിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, അതിനാൽ അവരെ തന്റെ കൂടെ നിർത്തുകയായിരുന്നു. സവിതയ്ക്ക് മേൽ ഇയാൾ സമ്മർദ്ദം ചെലുത്തിയിരുന്നു. ഭർത്താവിന്റെ ഈ പ്രവൃത്തി സവിത സഹോദരനോടും പറഞ്ഞിരുന്നു’. സംഭവത്തിൽ ഭർത്താവ് ചീമ ചൗഹാനെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button