Latest NewsKerala

16കാരന് കഞ്ചാവും മദ്യവും നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, മയക്കുമരുന്ന് വില്പനയ്ക്കായി ഉപയോഗിച്ചു: പ്രതി കീഴടങ്ങി

കുട്ടിയെ മയക്കു മരുന്ന് വില്പനയ്ക്കായി ഇവർ ഉപയോഗിക്കുകയും ചെയ്തു

മഞ്ചേരി: പതിനാറുകാരന് കഞ്ചാവും മദ്യവും നല്‍കി തട്ടിക്കൊണ്ടു പോകുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ കീഴടങ്ങി.

ഇത് കൂടാതെ കുട്ടിയെ മയക്കു മരുന്ന് വില്പനയ്ക്കായി ഇവർ ഉപയോഗിക്കുകയും ചെയ്തു എന്നതാണ് കേസ്. പരപ്പനങ്ങാടി സ്വദേശി ഷംസീര്‍ (25) ആണ് കീഴടങ്ങിയത്. കേസില്‍ പരപ്പനങ്ങാടി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത ഒന്നാം പ്രതി കെട്ടുങ്ങല്‍ സ്വദേശി ഇസ്മയില്‍ (35) റിമാന്റിലാണ്.

read also: നിങ്ങൾ പരിഹസിക്കുന്ന കുലസ്ത്രീകൾ മാന്യമായി ജീവിക്കുന്നു: ലക്ഷ്മിപ്രിയ ഇന്ന് നേരിടുന്ന ആക്രമണങ്ങൾ അതുകൊണ്ട്: അഞ്ജു

ഇയാളെ കോടതി ജൂണ്‍ 22 വരെ റിമാന്‍ഡ് ചെയ്തു. 2019 മെയ് 31 മുതല്‍ 2022 മാര്‍ച്ച്‌ 17നും ഇടയില്‍ 16കാരന് പലതവണ മയക്കു മരുന്ന് നല്‍കിയതായാണ് പരാതി. മയക്കു മരുന്ന് വില്പന നടത്താനായി കുട്ടിയെ ഉപയോഗിച്ചതായും പരാതിയുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button