Latest NewsKeralaNews

മഴമുന്നറിയിപ്പ്: ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് , മത്സ്യ ബന്ധനത്തിന് വിലക്ക്

കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ജൂൺ പതിനൊന്ന് വരെയാണ് മത്സ്യബന്ധനത്തിന് വിലക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിനുളള വിലക്ക് തുടരുകയാണ്. ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ജൂൺ പതിനൊന്ന് വരെയാണ് മത്സ്യബന്ധനത്തിന് വിലക്ക്. കേരളത്തിൽ കാലവർഷം മെയ് 29ന് എത്തിയെങ്കിലും കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനാൽ ശക്തമായ മഴ ലഭിച്ചിട്ടില്ല. ഉത്തരേന്ത്യക്ക് മുകളിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും മഴ കുറയാൻ കാരണമായി. എന്നാൽ, വരും ദിവസങ്ങളിൽ കാലവർഷം സജീവമായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button