KeralaLatest NewsNews

കണ്ണൂരിൽ മുഖ്യന്റെ കോലം കത്തിച്ച് കെ.എസ്.യു, രാജി വയ്ക്കണമെന്ന് മുദ്രാവാക്യം

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് കെ.എസ്.യു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കണ്ണൂർ നഗരത്തിൽ പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

Also Read:നമ്മുടെ ഭക്ഷണ രീതിയാണ് പ്രശ്നം, സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍ ആരംഭിക്കും: വീണ ജോർജ്

കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ഡി.സി.സി ഓഫീസില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ നഗരം ചുറ്റിയ ശേഷം നഗര മധ്യത്തിൽ വച്ച്‌ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കടത്ത് വിജയനായി മാറിയെന്നും രാജ്യത്തേയും ജനങ്ങളെയും വഞ്ചിച്ച പിണറായി ഒരു നിമിഷം പോലും വൈകാതെ രാജിവെക്കണമെന്നും പ്രതിഷേധം ഉദ്‌ഘാടനം ചെയ്തുകൊണ്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button