നിങ്ങളുടെ പേര് ചന്ദ്രനിലേക്ക് അയക്കാൻ അവസരമൊരുക്കുകയാണ് നാസ. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്ന ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായാണ് പൊതു ജനങ്ങൾക്ക് ഈ അവസരം നൽകിയിരിക്കുന്നത്.
ആർട്ടിമിസ് ദൗത്യത്തിന് പൊതു ജനങ്ങളുടെ പിന്തുണ ആർജ്ജിക്കാൻ നാസ ഓൺലൈൻ ക്യാമ്പയിൻ നടത്തുന്നുണ്ട്. സൗജന്യമായി സൈൻ അപ്പ് ചെയ്ത് നിങ്ങളുടെ പേര് സമർപ്പിക്കാൻ സാധിക്കും. ഫ്ലാഷ് ഡ്രൈവുകളിൽ പേര് രേഖപ്പെടുത്താനാണ് നാസ ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ഈ അവസരം കുറച്ച് ദിവസം കൂടി മാത്രമേ ലഭിക്കുകയുള്ളൂ എന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: സത്യം മൂടിവയ്ക്കാനാകില്ല: സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി
ആർട്ടിമിസ്- 1 ചന്ദ്രനെ ചുറ്റുമ്പോൾ, നിങ്ങളുടെ പേരും അതിൽ ഉണ്ടാകും. മുൻപ് ചൊവ്വ പര്യവേക്ഷണ ദൗത്യത്തിൽ പെർസെവറൻസ് റോവർ വഴി ഏകദേശം 11 ദശലക്ഷം പേരുകളാണ് അയച്ചത്.
Post Your Comments