കാട്ടാക്കട: തീ പൊള്ളലേറ്റ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പേയാട് ചെറുപാറ ചന്ദ്രോദയം വീട്ടിൽ ചന്ദ്രന്റെ ഭാര്യ പ്രേമലത (61 ) യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 4.30 നാണ് സംഭവം. മരിച്ച പ്രേമലതയും ഭർത്താവ് ചന്ദ്രനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. തിങ്കളാഴ്ച ചന്ദ്രൻ തന്റെ സഹോദരിയുടെ വീട്ടിൽ പോയിരിക്കെയാണ് സംഭവം.
Read Also : മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി: യൂട്യൂബർ അറസ്റ്റിൽ
ചന്ദ്രൻ വീട്ടിലെത്തി നോക്കുമ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കാണപ്പെട്ടത്. സംഭവം അയൽക്കാർ പോലും അറിഞ്ഞിരുന്നില്ല. രോഗിയും പരസഹായം കൂടാതെ നടക്കാൻ കഴിയാത്തയാളുമാണ് പ്രേമലത.
മൂത്തമകൻ ആംഡ് ഫോഴ്സ് ജീവനക്കാരനാണ്. മകൾ കൊല്ലത്താണ് താമസം. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments