കൊട്ടാരക്കര: മരുമകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുടവട്ടൂർ വട്ടയത്തുകാല പൊയ്കവിള വീട്ടിൽ എസ്. രാജമ്മ (55) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടിന് കട്ടയിൽ ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം. വാളകം അണ്ടൂരിൽ താമസിക്കുന്ന മകളുടെ വീട്ടിൽ നിന്നും കുടവട്ടൂരിലെ വീട്ടിലേയ്ക്ക് വരും വഴിയായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : യുവേഫ നേഷൻസ് ലീഗ്: രക്ഷകനായി ഹാരി കെയ്ന്, ജയത്തോടെ ഇറ്റലി ഒന്നാമത്
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭർത്താവ് പരേതനായ സോമൻപിള്ള. മകൾ : അശ്വതി. മരുമകൻ : ജി. രതീഷ്.
Post Your Comments