മ്യൂണിച്ച്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ജര്‍മ്മനിക്കെതിരെ ഇംഗ്ലണ്ടിന് സമനില. നിർണായകമായ മത്സരത്തിൽ രാജ്യത്തിനായി അമ്പതാം ഗോൾ നേടിയ ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. മറ്റൊരു മത്സരത്തിൽ ഇറ്റലി ഹംഗറിയെ തോൽപ്പിച്ചു.
തുടര്‍ച്ചയായ രണ്ടാം തോൽവിയിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിനെ രക്ഷിച്ചത് നായകൻ ഹാരി കെയ്ന്റെ പെനാൽറ്റി ഗോളായിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും ജര്‍മ്മനിക്കായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലെ അമ്പതാം മിനിറ്റിലായിരുന്നു ജർമ്മനിയുടെ ഗോൾ പിറന്നത്. ജോഷ്വ കിമ്മിച്ചിന്റെ അളന്നുമുറിച്ച പാസിൽ ഹോഫ്മാനാണ് ലക്ഷ്യം കണ്ടത്.
Read Also:- അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
പിന്നാലെ സമനില ഗോളിനായി ഇംഗ്ലണ്ടിന്റെ തുടരാക്രമണങ്ങളുണ്ടായെങ്കിലും ഒടുവിൽ 88-ാം മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി ഹാരി കെയ്ൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ ഹംഗറിയെ ഒന്നിനെതിരെ രണ്ട് ഗോളിന് ഇറ്റലി പരാജയപ്പെടുത്തി. ബരേല, പെല്ലിഗ്രിനി എന്നിവരാണ് അസൂറികൾക്കായി ഗോൾ നേടിയത്. ജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്താനും ഇറ്റലിക്കായി.
Post Your Comments