കൊച്ചി: തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍വൈസറി തസ്തികയില്‍ ഉള്ളവര്‍ക്ക് മാത്രം ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതി. രൂക്ഷ വിമര്‍ശനമാണ് കെഎസ്ആര്‍ടിസിക്ക് എതിരെ ഉന്നയിച്ചത്.
ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കമുള്ള തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ, കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍വൈസറി തസ്തികയില്‍ ഉള്ളവര്‍ക്ക് മാത്രം ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതിന് എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജീവനക്കാരുടെ കണ്ണീര്‍ ആരെങ്കിലും കാണണമെന്ന് ഹൈക്കോടതി പറഞ്ഞു. ശമ്പളം കിട്ടാതെ ജീവനക്കാര്‍ക്ക് എങ്ങനെ ജീവിക്കാനാകുമെന്നും, ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കെഎസ്ആര്‍ടിസി പോലെ ഇത്രയും പ്രശ്നങ്ങള്‍ ഉള്ള ഒരു സ്ഥാപനത്തില്‍ അത് വേണമായിരുന്നോ എന്നും ഹൈക്കോടതി ആരാഞ്ഞു.
Post Your Comments