പത്തനംതിട്ട: ജല അതോറിറ്റി തിരുവല്ല ഓഫിസിലെ ക്ലര്‍ക്ക് ആയിരുന്ന ബിന്‍സി തോമസിന്റെ മരണത്തിന് പിന്നിലും ഭര്‍ത്താവിന്റെ ക്രൂരതയെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റേയും ഭര്‍തൃമാതാവിന്റേയും ക്രൂരതകള്‍ അടങ്ങിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Read Also: ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല: കെ.ടി ജലീലിന് പി.കെ ഫിറോസിന്റെ മറുപടി
സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് യുവതിയെ ഭര്‍ത്താവ് അപമാനിക്കുന്നതിന്റേയും ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിക്കുന്നതിന്റേയും തെളിവുകളാണ് പുറത്തുവന്നത്. മരിക്കുന്നതിന് മുന്‍പ് ഭര്‍തൃവീട്ടുകാരറിയാതെ ബിന്‍സി തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതോടെ തെളിവു സഹിതം പൊലീസില്‍ വീണ്ടും പരാതി നല്‍കിയിരിക്കുകയാണ് ബിന്‍സിയുടെ വീട്ടുകാര്‍.
ബിന്‍സിയുടെ ഭര്‍ത്താവ് കണ്ടിയൂര്‍ കടുവിനാല്‍പറമ്പില്‍ ജിജോ കെഎസ്ഇബിയില്‍ കരാര്‍ വ്യവസ്ഥയില്‍ മീറ്റര്‍ റീഡറായി ജോലി ചെയ്യുകയാണ്. ഇയാള്‍ കണ്ടിയൂരില്‍ ഒരു കട നടത്തുന്നുണ്ട്. സംഭവ ദിവസം രാവിലെ 7.45നു കട തുറക്കാന്‍ പോയി 8.45നു തിരികെയെത്തിയപ്പോള്‍, കിടപ്പുമുറിയില്‍ കട്ടിലില്‍നിന്നു താഴെവീണു കിടന്ന ബിന്‍സിയെയാണു കണ്ടതെന്നും കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് ജിജോ പൊലീസിനോടു പറഞ്ഞത്. ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് ബിന്‍സി മരിച്ചത് എന്നായിരുന്നു ജിജോയുടെ മൊഴി. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് തൂങ്ങി മരണമാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്നാണ് ജിജോയെ പൊലീസ് ചോദ്യം ചെയ്തത്.
Post Your Comments