KollamKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

വടമൺ ഉഷമന്ദിരത്തിൽ അഭിജിത്തിനെ (27) ആണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്

അഞ്ചൽ: 17 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷത്തോളം പീഡിപ്പിച്ച കേസിൽ ക്ഷീരസംഘം ജീവനക്കാരൻ അറസ്റ്റിൽ. വടമൺ ഉഷമന്ദിരത്തിൽ അഭിജിത്തിനെ (27) ആണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹം കഴിക്കാമെന്നുള്ള വാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയതിനെ തുടർന്ന്, പെൺകുട്ടി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ മാതാവിന്റെ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ ബന്ധുക്കളും മറ്റും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് പിന്മാറുകയായിരുന്നു.

Read Also : ഇന്തോനേഷ്യയിലേക്കുള്ള യാത്രാ നിരോധനം പിൻവലിച്ചു: അറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

തുടർന്ന്, പെൺകുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും പെൺകുട്ടിയുടെ ആൾത്താമസമില്ലാത്ത ബന്ധുവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button