Latest NewsInternational

ബ്രിട്ടൻ ബോറിസ് ജോൺസൺ തന്നെ ഭരിക്കും: അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

ലണ്ടൻ: അവിശ്വാസ പ്രമേയത്തെ വിജയകരമായി മറികടന്ന് ബോറിസ് ജോൺസൺ. ബോർഡിനെതിരെ സ്വന്തം കക്ഷിയിലെ വിമതരായ പാർലമെന്റ് അംഗങ്ങൾ തന്നെ കൊണ്ടുവന്ന വോട്ടെടുപ്പാണ് പരാജയപ്പെട്ടത്. പാർട്ടി ഗേറ്റ് വിവാദത്തെ തുടർന്നാണ് അവിശ്വാസ വോട്ടെടുപ്പ് നടന്നത്.

പാർട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പിൽ 148ന് എതിരെ 211 വോട്ടുകൾ നേടിയാണ് ബോറിസ് ജോൺസൺ ബ്രിട്ടണിൽ ഭരണം ഉറപ്പിച്ചത്. ബ്രിട്ടീഷ് പാർലമെന്റിൽ ആകെ മൊത്തം 359 അംഗങ്ങളാണ് കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. ഇതിൽ, അവിശ്വാസം ജയിക്കണമെങ്കിൽ കുറഞ്ഞത് 180 എംപിമാരുടെ പിന്തുണ വേണമായിരുന്നു.

കോവിഡ് മഹാമാരി പടർന്നു പിടിച്ച കാലത്ത് ഔദ്യോഗിക വസതിയിൽ ചട്ടം ലംഘിച്ച് മദ്യസൽക്കാരം നടത്തിയെന്നതായിരുന്നു കാരണം. ഈ സംഭവം പാർട്ടി ഗേറ്റ് വിവാദം എന്നറിയപ്പെടുന്നു. പ്രതിച്ഛായ നഷ്ടമായ ബോറിസ് ജോൺസൺ രാജിവെക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടതോടെയാണ് അവിശ്വാസ വോട്ടെടുപ്പിനു കളമൊരുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button