നമുക്ക് ഇന്ന് ലഭിക്കുന്ന പല ഭക്ഷ്യവസ്തുക്കളിലും മായം കലർന്നിട്ടുണ്ട്. അവ പലപ്പോഴും നമുക്ക് തിരിച്ചറിയാൻ സാധിക്കാറില്ല. ഭക്ഷ്യവസ്തുക്കളിലെ മായം തിരിച്ചറിയാൻ ചില പൊടിക്കൈകൾ ഉണ്ട്. അവ എന്തെന്ന് നോക്കാം.
വെളിച്ചെണ്ണയിൽ കലര്‍പ്പുണ്ട്. ഇത് പലപ്പോഴും സാധാരണക്കാര്‍ക്കു തിരിച്ചറിയാനാകില്ലെന്നതാണ് വാസ്തവം. വെളിച്ചെണ്ണ ഗ്ലാസിലെടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. അല്‍പം കഴിയുമ്പോള്‍ വെളിച്ചെണ്ണ കട്ടിയാകുന്നുവെങ്കില്‍ ശുദ്ധമായ വെളിച്ചെണ്ണ, അല്ലാത്തവ ലായനിയുടെ രൂപത്തിലുണ്ടാകും. കലര്‍പ്പുള്ള വെളിച്ചെണ്ണയില്‍ ശുദ്ധമായ ഭാഗം കട്ടിയാകും, അല്ലാത്തത് വെള്ളം പോലെയുമാകും.
Read Also : പോത്തുകച്ചവടത്തിന്‍റെ മറവിൽ മയക്കുമരുന്ന് കടത്ത് : രണ്ടുപേർ പൊലീസ് പിടിയിൽ
ഒരു പഞ്ഞിത്തിരിയോ അല്‍പം പഞ്ഞിയോ എടുത്ത് തേനില്‍ മുക്കുക. ഇത് കത്തിയ്ക്കുക. ഇത് പൊട്ടാതെ കത്തുന്നുവെങ്കില്‍ ശുദ്ധമായ തേന്‍, ശുദ്ധമല്ലെങ്കിൽ പൊട്ടിത്തെറിയോടെ കത്തും.
ചായപ്പൊടി ഒരു സ്പൂണെടുത്ത് ഒരു ഗ്ലാസ് വെള്ളത്തിലിടുക. വെള്ളം ബ്രൗണ്‍ നിറമാകുകയാണെങ്കില്‍ ഇതില്‍ മായമുണ്ടെന്നര്‍ത്ഥം.
ഒരു ഗ്ലാസ് വെള്ളമെടുത്ത് ഇതില്‍ മുളകുപൊടി ഒരു സ്പൂണിടുക. വെള്ളത്തിനു ചുവപ്പു വന്നാല്‍ ഇതില്‍ മായമുണ്ടെന്നര്‍ത്ഥം.
പനീര്‍ ഏറ്റവും കൂടുതല്‍ മായം കലര്‍ന്ന ഒന്നാണ്. പനീര്‍ ഒരു കഷ്ണമെടുത്ത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. തണുക്കുമ്പോള്‍ ഒന്നുരണ്ടുതുള്ളി അയോഡിന്‍ ഒഴിയ്ക്കുക. പനീര്‍ നീല നിറമാകുന്നുവെങ്കില്‍ ഇതില്‍ സ്റ്റാര്‍ച്ച് ചേര്‍ത്തിട്ടുണ്ടെന്നര്‍ത്ഥം.
Post Your Comments