![](/wp-content/uploads/2020/08/shoiab-akthar.jpg)
ദുബായ്: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിൽ ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ലോകകപ്പിന് ഇനിയും നാല് മാസം ശേഷിക്കെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസർ ഷൊയ്ബ് അക്തര്‍. ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസമായിരിക്കുമെന്നാണ് അക്തര്‍ പറയുന്നത്.
‘പിച്ചിലെ സാഹചര്യങ്ങള്‍ മത്സര ഫലത്തില്‍ നിര്‍ണായക റോള്‍ വഹിക്കും. അവസാന പരാജയത്തില്‍ നിന്ന് പാഠമുള്‍കൊണ്ടാണ് ഇന്ത്യയെത്തുക. അതുകൊണ്ടുതന്നെ വ്യക്തമായ പദ്ധതിയുണ്ടാവും. പാകിസ്ഥാന് ജയിക്കുക അത്ര എളുപ്പമായിരിക്കില്ല. കഴിഞ്ഞ ലോകപ്പില്‍ നേടിയത് പോലൊരു ജയം ഇത്തവണ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല’
Read Also:- മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
‘ആര് വിജയിക്കുമെന്ന് പ്രവചിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍, മെല്‍ബണ്‍ ഗ്രൗണ്ടില്‍ കാണികളുടെ പിന്തുണ ഇന്ത്യക്കായിരിക്കും. മത്സരത്തില്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞെന്ന് അറിഞ്ഞു. എംസിജിയില്‍ ഉള്‍കൊള്ളാവുന്ന കാണികളില്‍ പകുതിയില്‍ കൂടുതല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നവരായിരിക്കും. രണ്ടാമത് ബാറ്റ് ചെയ്താല്‍ പാകിസ്ഥാന് സാധ്യതയുണ്ട്’ അക്തര്‍ പറഞ്ഞു.
Post Your Comments