
കൊച്ചി: ‘ആൺകുട്ടിക്ക് ഇടാൻ പറ്റുന്ന ‘കണ്ണിലുണ്ണി’ എന്ന് അർത്ഥം വരുന്ന പേര് പറയാമോ ഗെയ്‌സ്’, ഫേസ്‌ബുക്കിൽ ഇന്നലെ മുതൽ വൈറലാകുന്ന ഒരു പോസ്റ്റാണിത്. നിരവധി ഗ്രൂപ്പുകളിൽ ഈ പോസ്റ്റ് ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. യുവാവിന്റെ ചോദ്യത്തിന് ട്രോൾ രൂപത്തിലാണ് എല്ലാവരും മറുപടി നൽകുന്നത്. ചിലർ ഉപദേശിക്കാനും മറക്കുന്നില്ല. പേരിൽ ഒരു കാര്യവും ഇല്ലെന്നും, നല്ല പോലെ വളർത്തുന്നതിൽ ആണ് കാര്യമെന്നും ചിലർ കാര്യമായി ഉപദേശിക്കുന്നുണ്ട്. ഈ പോസ്റ്റിലെ ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ, ആളുകൾ സജസ്റ്റ് ചെയ്യുന്ന പേരുകൾ എല്ലാം വളരെയധികം രസമുള്ളവയാണ് എന്നതാണ്.
പോസ്റ്റുമാനെ ട്രോളാനും ചിലർ മറന്നില്ല. തമ്മിൽ കണ്ടിരുന്നേൽ ചെവിയിൽ കുറെ പേരുകൾ പറഞ്ഞു തരാമായിരുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരം പോസ്റ്റുകളോടുള്ള എതിർപ്പും ഒരാൾ പ്രകടിപ്പിച്ചു. ‘കൊച്ചുങ്ങളെ ഉണ്ടാക്കാൻ അറിയാം പേര് ഇടാൻ നാട്ടുകാർ വേണം. ഒരു കുഞ്ഞുണ്ടായാൽ പേരിടുവാൻ അന്യനെ ആശ്രയിക്കുന്ന കാലം, കലികാലം’, ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ.
വൈറൽ പോസ്റ്റിന് ചിലർ സജസ്റ്റ് ചെയ്യുന്ന പേരുകൾ എന്തൊക്കെയെന്ന് നോക്കാം:
‘അയലക്കണ്ണി’
‘ഐക്കുരു’
‘തിമിരൻ’
‘തുള്ളിമരുന്ന്’
‘പോള കുരു’
‘ഐബോണ്ട’
‘ചെങ്കണ്ണൻ’
‘ബുൾസൈ കണ്ണൻ’
‘ഐസുണ്ണി’
Post Your Comments