MalappuramNattuvarthaLatest NewsKeralaNews

പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് തിരുവണ്ണൂർ തയ്യിൽ ഹിൽത്താസിന്റെ(35) മൃതദേഹമാണ് കണ്ടെത്തിയത്

മലപ്പുറം: സുഹൃത്തിനോടൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് തിരുവണ്ണൂർ തയ്യിൽ ഹിൽത്താസിന്റെ(35) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെ ദുരന്തനിവാരണ സേന മൃതദേഹം മുങ്ങിയെടുത്തത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആനക്കയം പുഴയിൽ പാറക്കടവ് ഭാഗത്ത് പുഴ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപോവുകയായിരുന്നു. മറ്റൊരാൾ നീന്തി രക്ഷപ്പെട്ടു. എടവണ്ണ സ്വദേശി വളാപറമ്പിൽ അബ്ദുൽ ജഷീലാണ് (27) രക്ഷപ്പെട്ടത്. താലൂക്ക് ദുരന്തനിവാരണ സേന അംഗമായ വെട്ടുപാറ ജലീൽ ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ്, വട്ടപ്പാറ കുഞ്ഞാപ്പു, സൈതലവി കരിപ്പൂർ, ഖലീൽ പള്ളിക്കൽ, അഷ്റഫ് മുതുവല്ലൂർ, ഫൈസൽ മുണ്ടക്കുളം വാസു കോട്ടാശേരി, എന്നിവരാണ് തിരച്ചിലിനെത്തിയത്.

Read Also : ‘മതനിന്ദ ഒരിക്കലും ചെയ്യരുത്’: ഇന്ത്യയ്ക്ക് ഉപദേശവുമായി താലിബാൻ

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇരുവരും കുളിക്കാനായി കടവിലെത്തിയത്. പുഴയുടെ മറുകരയിലേക്ക് ഒന്നിച്ച് നീന്തുന്നതിനിടെ പുഴയ്ക്ക് നടുവിൽ വെച്ച് ഒഴുക്കിൽപ്പെടുകയായിരുന്നു.

കടവിൽ കുളിക്കാനെത്തിയ സ്ത്രീ ബഹളം വെച്ചതോടെയാണ് നാട്ടുകാർ സംഭമറിഞ്ഞത്. നാട്ടുകാരും അഗ്‌നിശമന സേനയും ആദ്യം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞ്ചേരി, മലപ്പുറം യൂണിറ്റിലെ അഗ്‌നിശമന സേനാംഗങ്ങളും കടവിലെത്തി രക്ഷാപ്രവർത്തനം നടത്തി. രാത്രി ഒമ്പതോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. തുടർന്ന്, ഇന്ന് രാവിലെയാണ് തെരച്ചിൽ പുനഃരാരംഭിച്ചത്.

മ‍ൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button