Latest NewsNewsIndia

ബി.ജെ.പി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവന: രാജ്യങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

പാർട്ടി നിലപാടിന് ഉപരിയായി സ്വയം വിശദീകരണം നൽകരുത്.

ന്യൂഡൽഹി: ബി.ജെ.പി നേതാവ് നൂപൂർ ശർമയുടെ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നൂപൂർ ശർമയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി രാജ്യങ്ങൾ പ്രതിഷേധിച്ചതിന് മറുപടിയുമായാണ് ഇന്ത്യ രംഗത്തെത്തിയത്. നൂപൂറിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിനെതിരാണെന്നും എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് ഇന്ത്യയുടേതെന്നും രാജ്യം നിലപാട് വ്യക്തമാക്കി.

‘വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ട. മതസൗഹാർദ്ദം തകർക്കുന്ന വിധത്തിൽ പ്രസ്താവന നടത്തുന്നവർക്കെതിരെ തുടർന്നും രാജ്യം ശക്തമായ നടപടി സ്വീകരിക്കും. നൂപൂർ ശർമയുടെ വിവാദ പരാമർശത്തിന് തുടർച്ചയായി വക്താക്കൾക്ക് കർശന നിയന്ത്രണം നൽകുകയാണ് ബി.ജെ.പി. പാർട്ടി നിലപാടിന് ഉപരിയായി സ്വയം വിശദീകരണം നൽകരുത്’- കേന്ദ്രം വ്യക്തമാക്കി.

Read Also: ദാക്ഷിണ്യമില്ലാതെ ആക്രമിക്കും’: ഉക്രൈന് ദീർഘദൂര മിസൈലുകൾ നൽകരുതെന്ന് മുന്നറിയിപ്പു നൽകി പുടിൻ

അതേസമയം, വക്താക്കൾ മിതത്വം പാലിക്കണമെന്നും മാന്യമായി പെരുമാറണമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു. പാർട്ടി നിർദ്ദേശിക്കുന്ന വിഷയത്തിൽ മാത്രം ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്താൽ മതിയെന്നും മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി വക്താക്കൾക്കെതിരെ ഉണ്ടാകുമെന്നും ബി.ജെ.പി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button