നാദാപുരം: വെങ്ങളം റെയില്‍വേ ഗെയിറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കക്കട്ട് കൈവേലി സ്വദേശി പടിഞ്ഞാറെ തറമ്മൽ പരേതനായ വൽസന്റെയും കമലയുടെ മകൻ മിഥുൻ (28) ആണ് ട്രെയിന്‍ തട്ടി മരിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പതിനൊന്നോടെയായിരുന്നു സംഭവം. ബന്ധുവീട്ടിലെക്ക് പോകവെയാണ് അപകടം നടന്നത്. അപകടത്തില്‍ ശരീര ഭാഗങ്ങള്‍ മുറിഞ്ഞു പോയിരുന്നതിനാല്‍ ആളെ തിരിച്ചറിയാനായിരുന്നില്ല.
Read Also : മുടി സംരക്ഷണത്തിൽ ചീപ്പിന്റെ പ്രാധാന്യം അറിയാം
തുടർന്ന്, വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണിന്റെ ഭാഗങ്ങളും വെങ്ങളത്തെ സിസിടിവി ക്യാമറയും പരിശോധിച്ചാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. മൃതദേഹം മാതാവിന്റെ വീടായ വളയത്ത് സംസ്കരിക്കും.
Post Your Comments