തിരുവന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, ഷാരൂഖ് ഖാനും കോവിഡ് സ്ഥിരീകരിച്ചു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ സിനിമയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് ഷാരൂഖ് ഖാന് വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മുഖത്ത് ബാന്‍ഡേജ് വെച്ചുകെട്ടിയുള്ള ഷാരൂഖ് ഖാന്റെ വ്യത്യസ്ത മുഖത്തോടെയുള്ള ചിത്രത്തിന്റെ ടീസര്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. അടുത്തിടെ നിരവധി താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസമാണ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്.
ഷാരൂഖ് ഖാന്റെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബോളിവുഡ് സിനിമയുടെ കേന്ദ്രമായ മുംബൈയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുകയാണ്. ജാഗ്രത പാലിക്കാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments