ദുബായ്: വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെയും അദ്ദേഹം സന്ദർശിച്ചു. സബീൽ പാലസിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. രാജ്യത്തിന്റെ ക്ഷേമവും വികസനവും പുരോഗതിയും സംബന്ധിച്ച കാര്യങ്ങൾ നേതാക്കൾ ചർച്ച ചെയ്തു.
Read Also: പത്തനാപുരം ബാങ്കേഴ്സിൽ പൂജ നടത്തിയ ശേഷം ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ
രാജ്യത്തിന്റെ സമഗ്ര വികസനം കൂടുതൽ പരിപോഷിപ്പിക്കുന്നതുമായ ബന്ധപ്പെട്ട നിരവധി കാര്യങ്ങളും ചർച്ചാ വിഷയമായി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, അജ്മാൻ ഭരണാധികാരി ഹുമൈദ് ബിൻ റാഷിദ് അൽ നുമൈനി തുടങ്ങിയവരെയും അദ്ദേഹം സന്ദർശിച്ചിരുന്നു.
Read Also: മൂന്ന് മാസത്തിനിടെ വിമാനയാത്രികരുടെ എണ്ണത്തിൽ 89 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഒമാൻ
Post Your Comments