ആലപ്പുഴ: പ്രസവിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ എരുമയുടെ കുഞ്ഞുങ്ങളെ നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർ. കുഞ്ഞുങ്ങള്‍ രണ്ടും ചത്തെങ്കിലും എരുമയെ രക്ഷപ്പെടുത്താനായി. നൂറനാട് പയ്യനല്ലൂര്‍ ചൂരലില്‍ ഡയറി ടെക് ഫാം ഉടമ സുരേഷ്‌കുമാറിന്റെ എരുമയ്ക്കാണ് ഇത്തരത്തിൽ സംഭവിച്ചത്.
Also Read:ഈ ഒരു ജ്യൂസിന് പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ കഴിവുണ്ട് കഴിവുണ്ട്
ഗര്‍ഭിണിയായ എരുമയുടെ വയറിന്റെ വലുപ്പക്കൂടുതല്‍ കണ്ട് സംശയം തോന്നിയ നൂറനാട് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഷിബുവാണ് ഗര്‍ഭപാത്രത്തിന്റെ വികാസക്കുറവാണ് പ്രസവത്തിന് പ്രതികൂലമാകുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന്, അടിയന്തര ശസ്ത്രക്രിയ നടത്താന്‍ സുഹൃത്ത് പത്തനംതിട്ട ജില്ലാ മൃഗാശുപത്രി റിട്ട. സീനിയര്‍ സര്‍ജന്‍ ഡോ. രാജനേയും ഒപ്പം കൂട്ടി.
Post Your Comments