ThiruvananthapuramLatest NewsKeralaCinemaNattuvarthaNewsEntertainment

‘മൂന്നരക്കോടി ജനങ്ങൾക്കും എന്നെ മനസിലായി, ജാസ്മിൻ ബേസിക്കലി പാവമാണ്’: പുറത്തിറങ്ങിയ ശേഷം റോബിന്റെ പ്രതികരണം

ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ട റോബിൻ രാധാകൃഷ്ണന്റെ പ്രതികരണം പുറത്ത്. ഇത്രയും ജനങ്ങൾ തന്നെ കാണാൻ വരുമെന്ന് കരുതിയില്ലെന്നും, ജനങ്ങളുടെ സ്നേഹത്തിൽ അകമഴിഞ്ഞ സന്തോഷമുണ്ടെന്നും റോബിൻ പറയുന്നു. ബിഗ് ബോസ് വീട്ടിനകത്തുള്ള ആരും തന്നെ മനസിലാക്കിയില്ലെങ്കിലും, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും തന്നെ മനസിലാക്കിയെന്ന് റോബിൻ പറയുന്നു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു റോബിന്റെ പ്രതികരണം.

‘സന്തോഷം. ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇത്രയും ജനങ്ങൾ എന്നെ കാണാൻ വരുമെന്ന് കരുതിയില്ല. വീട്ടിനകത്ത് ഉള്ളവർ എന്നെ മനസിലാക്കിയില്ലെങ്കിലും, പുറത്തുള്ള മൂന്നരക്കോടി ജനങ്ങൾക്കും എന്നെ മനസിലായി. നമ്മൾ എല്ലാം ചെയ്യുന്നത് സ്നേഹം പിടിച്ച് പറ്റാനല്ലേ? അത് കിട്ടി. ഒരുപാട് ഹാപ്പിയാണ്. പുറത്തായതിൽ വിഷമമില്ല. വിന്നർ ആകുന്നതിനേക്കാൾ ജനങ്ങളുടെ മനസ് കീഴടക്കാൻ സാധിച്ചതാണ് സന്തോഷം. ഇതാണല്ലോ യഥാർത്ഥ വിജയം. ദിൽഷ നല്ലൊരു സുഹൃത്ത് ആണ്. ജാസ്മിൻ ബേസിക്കലി പാവമാണ്, പുള്ളിക്കാരി ചില സമയങ്ങൾ ചിന്തിക്കാതെ പലതും പ്രവർത്തിക്കും. അത്രയേ ഉള്ളൂ. സ്ട്രോങ്ങ് മത്സരാർത്ഥി ആണ്. ക്ഷമ തീരെ ഇല്ലാത്ത ആളാണ് ഞാൻ. എങ്ങനെയാണ് ഇത്രയും നാൾ പിടിച്ച് നിന്നതെന്ന് അറിയില്ല. എനിക്ക് ആരുടെ അടുത്തും ദേഷ്യവും വിഷമവും ഒന്നുമില്ല. എല്ലാം ഗെയിമിന്റെ ഭാഗമായിട്ട് മാത്രമാണ് ഞാൻ എടുത്തിട്ടുള്ളൂ. സോഷ്യൽ മീഡിയയിൽ അടിപിടി ഉണ്ടെങ്കിൽ അതിലും ഞാൻ ഇടപെടാൻ നിക്കില്ല’, റോബിൻ പറയുന്നു.

Also Read:മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിച്ചാൽ…

അതേസമയം, തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ റോബിനെ കാത്തിരുന്നത് ആയിരങ്ങളായിരുന്നു. നാടകീയമായ ഒരുപാട് സംഭവങ്ങൾക്കൊടുവിലാണ് റോബിൻ പുറത്തായത്. ഇപ്പോൾ റോബിൻ തിരുവനന്തപുരം എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. റോബിനെ വാരിപ്പുണർന്ന് ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. ‘റോബിൻ രാജാവേ നിങ്ങളാണ് വിജയ്’ എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആരാധകരെ കണ്ട് കൈവീശിയും തൊഴുതും റോബിൻ സന്തോഷം പ്രകടിപ്പിച്ചു. മാലയിട്ടാണ് ആരാധകർ റോബിനെ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button