KollamKeralaLatest NewsNews

ചക്കയുടെ കറ മാറ്റാന്‍ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണ കുടിച്ച് കുട്ടി മരിച്ചു

കൊല്ലം: ചക്കയുടെ കറ മാറ്റാന്‍ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണ കുടിച്ച് കുട്ടി മരിച്ചു. കൊല്ലം ജില്ലയിലെ ചവറയിലാണ് സംഭവം. ചവറ കോട്ടയ്ക്കകം ചെഞ്ചേരില്‍ കൊച്ചു വീട്ടില്‍ ഉണ്ണിക്കുട്ടന്റെ മകന്‍ ആരുഷാണ് മരിച്ചത്.

Also Read:മുടിയുടെ വളർച്ചക്ക് കര്‍പ്പൂര തുളസി

ചക്ക വൃത്തിയാക്കിയ ശേഷം കത്തിയും മറ്റും നേരെയാക്കാൻ വീട്ടുകാർ കൊണ്ടുവച്ച മണ്ണെണ്ണയാണ് ആരുഷ് എടുത്ത് കുടിച്ചത്. തുടർന്ന് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ സംഭവം മാതാപിതാക്കൾ അറിയുകയും ഉടനെ തന്നെ കുട്ടിയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോവുകയുമായിരുന്നു.

അതിവേഗം കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരുഷിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടിയ അളവിൽ മണ്ണെണ്ണ ശരീരത്തിനകത്ത് ചെന്നതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button