Latest NewsNewsLife Style

മുടിയുടെ വളർച്ചയ്ക്ക് കര്‍പ്പൂര തുളസി

എല്ലാവരുടെയും ആഗ്രഹമാണ് ആരോഗ്യമുളളതും ഭംഗിയുളളതുമായ മുടി. മുടി വളരാന്‍ ഇന്ന് ധാരാളം ചികിത്സാ രീതികള്‍ ഉണ്ട്. എന്നാല്‍, ഇതെല്ലാം പലപ്പോഴും ചിലവേറിയതും അലര്‍ജി ഉണ്ടാക്കുന്നതുമാണ്. പുരുഷന്‍മാരില്‍ ഉണ്ടാവുന്ന കഷണ്ടി ശാരീരകമായും മാനസികമായും ഗൗരവമേറിയ ഒരു അവസ്ഥയാണ്. മുടികൊഴിച്ചില്‍ തടയാനും മുടി സമൃദമായി വളരാനും പണ്ടുമുതലേ ധാരാളം ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ പലതും ശാസ്ത്രീയമായി തെളിയിച്ചിട്ടുമുണ്ട്.

കര്‍പ്പൂര തുളസി ധാരളം ഗുണങ്ങള്‍ അടങ്ങിയ ഒരു ഔഷധ സസ്യമാണ്. കര്‍പ്പൂര തുളസി ഇലകള്‍ ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് നല്ലതാണ്. കരളിലെ വിഷാംശം മാറ്റാന്‍ കര്‍പ്പൂരതുളസി നല്ലൊരു ഔഷധമാണ്. പണ്ടുമുതലേ വേദനസംഹാരിയായും കര്‍പ്പൂര തുളസി ഉപയോഗിക്കുന്നുണ്ട്. കര്‍പ്പൂര തുളസി എണ്ണയില്‍ അടങ്ങിയിട്ടുളള മെന്‍തോള്‍ ഫലവത്തായ ഒന്നാണ്. കര്‍പ്പൂര തുളസി എണ്ണ മുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button