മലയാളത്തിന്റെ പ്രിയതാരമാണ് ജഗതി ശ്രീകുമാർ. സിനിമ ഷൂട്ടിങ്ങിനു പോകുന്ന വഴിയിൽ ഉണ്ടായ കാർ അപകടത്തെ തുടർന്ന് വിശ്രമജീവിതം നയിക്കുന്ന ജഗതി, കെ മധു ഒരുക്കിയ സിബിഐ 5 ലൂടെ ആരാധകരുടെ മുന്നിലേയ്ക്ക് വീണ്ടുമെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. മകൾ പാർവതിയുടെ മതം മാറ്റത്തിന് പിന്നിൽ ജഗതി ആണെന്ന് രാജ് കുമാർ പറയുന്നു.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ രാജ് കുമാർ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ‘ പാർവതിയുടെ ഷോണ്‍ ജോർജുമായുള്ള പ്രണയം വീട്ടിലറിഞ്ഞപ്പോൾ പപ്പ ഒന്നേ പറഞ്ഞുള്ളൂ, ‘മറ്റൊരു മതത്തിലേക്ക് വിവാഹം ചെയ്തു പോയാൽ പിന്നീടുള്ള കാര്യങ്ങളൊക്കെ നിന്റെ ഉത്തരവാദിത്തമാണ്.’
‘പാർവതി മതം മാറണം, അതു നിർബന്ധമായി ചെയ്യണം’ എന്നു പി.സി. ജോർജ് സാറിനെ വിളിച്ചു പറഞ്ഞതും പപ്പയാണ്. ‘എന്റെ മകളെ തെമ്മാടിക്കുഴിയില്‍ അടക്കാനൊന്നും ഞാന്‍ സമ്മതിക്കില്ല’ എന്നായിരുന്നു നിലപാട്. പി.സി. ജോര്‍ജ് സാറിനെ വലിയ ഇഷ്ടമാണ് പപ്പയ്ക്ക്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി അറസ്റ്റിലായി മടങ്ങും വഴി അദ്ദേഹം ഇവിടെ കയറിയിരുന്നു.
എല്ലാ ദൈവങ്ങളെയും ഒരുപോലെ വിശ്വാസമായിരുന്നു പപ്പയ്ക്ക്. അമ്മയ്ക്കു ജാതകത്തിൽ വലിയ വിശ്വാസം വന്നത് അപകട ശേഷമാണ്. പപ്പയ്ക്ക് വലിയൊരു അപകടം പറ്റുമെന്നു ജാതകത്തിൽ എഴുതിയിട്ടുണ്ടായിരുന്നത്രേ.’
Post Your Comments