ഐക്യുഒഒ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഐക്യുഒഒ നിയോ 6 ആണ് ഇന്ത്യൻ വിപണിയിലിറക്കിയത്. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.
6.4 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. കൂടാതെ, 120 ഹെട്സാണ് റിഫ്രഷ് റേറ്റ്.
Also Read: ഇന്ത്യയുടെ പങ്ക് നാമമാത്രം: കാലാവസ്ഥാ മാറ്റത്തിന് ഉത്തരവാദികൾ പാശ്ചാത്യ രാജ്യങ്ങളെന്ന് നരേന്ദ്ര മോദി
64 മെഗാപിക്സൽ പ്രൈമറി ക്യാമറ, എട്ട് മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,600 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 29,999 രൂപയും 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 33,999 രൂപയുമാണ്.
Post Your Comments