ലക്നൗ: ഉത്തർപ്രദേശിലെ ഫാക്ടറിയിൽ നടന്ന സ്ഫോടനത്തിനു കാരണം വെടിമരുന്നിന് തീപിടിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസുകാർ. ഹാപൂർ മേഖലയിലാണ് ഇന്നലെ വൈകീട്ട് ഫാക്ടറിയിൽ സ്ഫോടനമുണ്ടായത്.
കെമിക്കൽ ഫാക്ടറിയിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. ഇതേത്തുടർന്ന് 12 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ച തിരിഞ്ഞ് 3 മണിയോടെ ആയിരുന്നു സംഭവം. ഉഗ്രസ്ഫോടനമായതിനാൽ 10 കിലോമീറ്റർ ദൂരം വരെ ശബ്ദം കേട്ടുവെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെക്രട്ടറി ഉടമസ്ഥനായ ദിൽഷാദിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കളിത്തോക്കുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചതാവാം കാരണമെന്നാണ് പോലീസുകാർ സംശയിക്കുന്നത്. എന്നാൽ, ഇതേ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments