PalakkadLatest NewsKeralaNattuvarthaNews

അ​രി​മാ​വ് വിൽപ്പനയ്ക്കിടെ വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ച്ച​താ​യി പ​രാ​തി

മ​ണ്ണാ​ർ​ക്കാ​ട് വ​ട​ക്കു​മ​ണ്ണം നെ​ഞ്ചി​ക്ക​ൽ​പ​റ​മ്പ് വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ ശാ​ന്ത​കു​മാ​രി​യു​ടെ നാല് പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് യു​വാ​വ് പൊ​ട്ടി​ച്ച് ഓ​ടി​യത്

മ​ണ്ണാ​ർ​ക്കാ​ട് : വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ച്ചതായി പരാതി. മ​ണ്ണാ​ർ​ക്കാ​ട് വ​ട​ക്കു​മ​ണ്ണം നെ​ഞ്ചി​ക്ക​ൽ​പ​റ​മ്പ് വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ ശാ​ന്ത​കു​മാ​രി​യു​ടെ നാല് പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് യു​വാ​വ് പൊ​ട്ടി​ച്ച് ഓ​ടി​യത്. പ്ര​തി​ക്കാ​യി പൊലീസ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read Also : ‘പിപിഇ കിറ്റ് കരാർ നൽകിയത് ഭാര്യയുടെ കമ്പനിക്ക്’: അസം മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ആം ആദ്മി

ക​ഴി​ഞ്ഞ രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വീട്ടമ്മ അ​രി​മാ​വ് വി​ൽക്കു​ന്നു​ണ്ട്. ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് അ​രി​മാ​വ് ചോ​ദി​ച്ച് അ​ടു​ത്ത് വ​ന്നു. ആ​ദ്യം 30 രൂ​പ​യു​ടെ അ​രി​മാ​വാ​ണ് ന​ല്കി​യ​ത്. 50 രൂ​പ​യു​ടെ അ​രി​മാ​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ത് എ​ടു​ത്തു ന​ല്കു​ന്ന​തി​നി​ടെ​യാ​ണ് യുവാവ് മാ​ല പൊ​ട്ടി​ച്ച് ഓ​ടി​യ​തെ​ന്ന് ശാ​ന്ത​കു​മാ​രി ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മാ​ല​യു​ടെ പ​കു​തി, പൊ​ട്ടി​ച്ചോ​ടു​ന്ന​തി​നി​ടെ ശാ​ന്ത​കു​മാ​രി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ണ്ണാ​ർ​ക്കാ​ട് പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button