തക്കാളി, എല്ലാവർക്കും ഇഷ്ട്ടപെട്ട സാധാരണ ഉപയോഗിക്കുന്ന ഒരു ഭക്ഷണ വസ്തുവാണ്. ഇത് പല രീതിയിലും കഴിക്കാവുന്നതാണ്. തക്കാളി കൂടുതല്‍ നല്ലത് വേവിച്ചു കഴിയ്ക്കുമ്പോഴാണെന്നു പറയാം. തക്കാളി വേവിച്ചു കഴിക്കുന്നവരിൽ അർബുദ സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു. തക്കാളിയ്ക്ക് പ്രധാന ഗുണങ്ങള്‍ നല്‍കുന്നത് ലൈകോഫീന്‍ എന്ന വസ്തുവാണ്. ഇതൊരു ആന്റിഓക്‌സിഡന്റാണ്. ഇത് കൊഴുപ്പുള്ള ഭക്ഷണവസ്തുക്കള്‍ക്കൊപ്പം വേവിച്ചു കഴിയ്ക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ പ്രയോജനപ്പെടും. കാരണം ലൈകൈഫീന്‍ കൊഴുപ്പില്‍ പെട്ടെന്നലിയുന്ന ഒന്നാണ്. ലൈകോഫീന്‍ ക്യാന്‍സര്‍ തടയുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. തക്കാളിയ്ക്കു ചുവപ്പുനിറം നല്‍കുന്നതും ലൈകോഫീന്‍ തന്നെയാണ്.
ചുവന്ന തക്കാളി സ്ഥിരമായി കഴിയ്ക്കുന്നവരില്‍ അര്‍ബുദസാധ്യത കുറവാണെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. തണ്ണിമത്തന്‍, കറുത്ത മുന്തിരി എന്നിവയിലും ലൈകോഫീന്‍ കാണപ്പെടുന്നുവെങ്കിലും ചുവന്ന തക്കാളിയിലാണ് കൂടുതലായി കാണുന്നത്. പച്ചത്തക്കാളിയിലോ മഞ്ഞത്തക്കാളിയിലോ ലൈകോഫീന്‍ ഇല്ല.
ഇതുകൊണ്ടുതന്നെ, ക്യാന്‍സറിന്റെ ശരിയായ ഗുണം ലഭിയ്ക്കണമെങ്കില്‍ ചുവന്ന തക്കാളി തന്നെ കഴിയ്ക്കണം. അമേരിക്കയില്‍ നടത്തിയ പരീക്ഷണത്തില്‍ ഇതു സ്ഥിരമായി കഴിയ്ക്കുന്ന പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ 30 ശതമാനം കുറഞ്ഞതായി തെളിഞ്ഞു. ദഹനേന്ദ്രിയ ക്യാന്‍സർ തടയുന്നതിനും ചുവന്ന തക്കാളി.
Post Your Comments