CinemaMollywoodLatest NewsIndiaNewsEntertainmentMovie Gossips

‘ധോണിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്’: റായ് ലക്ഷ്മി

ചെന്നൈ: ഒരു കാലഘട്ടത്തിൽ ക്രിക്കറ്റ് താരം എം.എസ് ധോണിയുടേയും നടി റായ് ലക്ഷ്മിയുടേയും പ്രണയബന്ധം ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പറയുകയും നിരവധി പാർട്ടികളിലും പരിപാടികളിലും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ധോണിയും റായ് ലക്ഷ്മിയും പിരിയുകയായിരുന്നു.

ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് റായ് ലക്ഷ്മി നടത്തിയ പ്രതികരണമാണ്,
ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. തന്റെ ജീവിതത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധമെന്നായിരുന്നു റായ് ലക്ഷ്മി പറഞ്ഞത്. പരസ്പരം പിരിഞ്ഞുവെങ്കിലും, തങ്ങള്‍ക്കിടയില്‍ ഇപ്പോഴും ബഹുമാനമുണ്ടെന്നും ധോണിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജ് ഏർപ്പെടുത്താനുള്ള നിർദ്ദേശം അംഗീകരിച്ച് ഖത്തർ ക്യാബിനറ്റ്

‘അടുത്തെങ്ങും വിട്ടു പോകാത്ത ഒരു കറയോ, പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാന്‍ മനസിലാക്കുന്നു. ധോണിയുടെ ഭൂതകാലത്തെക്കുറിച്ച് പറയുമ്പോഴെല്ലാം മാദ്ധ്യമങ്ങള്‍ ഞങ്ങളുടെ ബന്ധത്തെ എടുത്തു കൊണ്ട് വരും. ഒരുകാലത്ത് എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്,’ റായ് ലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button