Latest NewsKeralaNews

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും 90 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു

മോര്‍ഫ് ചെയ്ത സ്ത്രീയുടെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് വീട്ടമ്മയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു

തൃശൂര്‍: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി. മലപ്പുറം താനൂര്‍ സ്വദേശി നീലിയാട്ട് വീട്ടില്‍ അബ്ദുല്‍ ജലീല്‍ (24) ആണ് അറസ്റ്റിലായത്. 90 പവന്‍ സ്വര്‍ണവും 80,000 രൂപയും പലപ്പോഴായി വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്തതായാണ് പരാതി.

Read Also: മതില് ചാടിക്കേറി ജനങ്ങളുടെ നെഞ്ചത്തേക്ക് മഞ്ഞ കുറ്റി അടിച്ച് കേറ്റിയതിന്റെ കൂലിയാണ് വരമ്പത്ത് കിട്ടിയത്! ശ്രീജിത്ത്‌

കൊരട്ടി സ്വദേശിനിയായ വീട്ടമ്മയെ ഇന്‍സ്റ്റഗ്രാമിലൂടെ 2019ലാണ് അബ്ദുല്‍ ജലീല്‍ പരിചയപ്പെട്ടത്. സൗഹൃദം ചൂഷണം ചെയ്ത്, മോര്‍ഫ് ചെയ്ത സ്ത്രീയുടെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്നും പരസ്യപ്പെടുത്തുമെന്നും വീട്ടമ്മയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, വീട്ടമ്മയില്‍ നിന്ന് പലപ്പോഴായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയായിരുന്നു. ഒടുവില്‍ വീട്ടുകാരെ വിവരം അറിയിക്കുകയും കൊരട്ടി പൊലീസില്‍ പരാതിപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതി വലയിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button