കൊച്ചി: വൈപ്പിനിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം നടന്നത്.
അതേസമയം, വിഷ്ണു ഉണ്ണിക്കൃഷ്ണന് ഗുരുതരമായി പൊള്ളലേറ്റുവെന്നും പ്ലാസ്റ്റിക് സർജറി വേണമെന്നുമായിരുന്നു പുറത്തു വന്ന വാർത്ത. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നും പ്ലാസ്റ്റിക് സർജറി വേണ്ടെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷം, പരിക്ക് ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ ആര്‍ക്കും വിമാന യാത്ര നിഷേധിക്കരുത്: നിർദ്ദേശവുമായി ഡി.ജി.സി.എ
“SAY NO TO PLASTIC”
പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ…!!
പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.
“വെടിക്കെട്ട് ” സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും.
എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..
എല്ലാവരോടും സ്നേഹം
Post Your Comments