ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹോസ്പിറ്റലില്‍ നടന്ന വെടിവയ്പില്‍ നിർണ്ണായക കണ്ടെത്തൽ. യു.എസില്‍ ഒക്‌ലഹോമയില്‍ ടല്‍സയിലെ സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ആണ് കഴിഞ്ഞ ദിവസം വെടിവയപ് നടന്നത്. കൊല്ലപ്പെട്ടവരെയും അക്രമിയെയും തിരിച്ചറിഞ്ഞു. മസ്കോഗീ സ്വദേശിയായ മൈക്കിള്‍ ലൂയിസ് (45) ആണ് വെടിവയ്പ് നടത്തിയത്. അസ്ഥിരോഗ വിദഗ്ദ്ധന്‍ ഡോ. പ്രീസ്റ്റണ് ഫിലിപ്സ്, ഡോ. സ്റ്റെഫനി ഹ്യൂസെന്‍, റിസപ്ഷനിസ്റ്റ് അമാന്‍ഡ ഗ്ലെന്‍, ചികിത്സക്കെത്തിയ വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്.
Read Also: പ്രദേശവാസികൾക്ക് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു: കുവൈറ്റിൽ ഭൂചലനം
മേയ് 19ന് മൈക്കിള്‍ ലൂയിസ് നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ്. മേയ് 24ന് ഇയാള്‍ ആശുപത്രിവിട്ടെങ്കിലും നട്ടെല്ലിന്റെ വേദന കുറയാതിരുന്നതോടെ പ്രകോപിതനാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെട്ട മൈക്കിള്‍ നിരവധി തവണ ഡോക്ടറുടെ അപ്പോയിന്റ്‌മെന്റിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന്, പ്രകോപിതനായ ലൂയിസ് രണ്ടു തോക്കുകള്‍ വാങ്ങി ആശുപത്രിയുടെ രണ്ടാം നിലയിലുള്ള ഡോക്ടറുടെ ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് വെടിവയ്ക്കുകയായിരുന്നു.
Post Your Comments