ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത വണ്ണം. അമിത വണ്ണം കുറക്കുക മാത്രമല്ല, അതോടൊപ്പം സൗന്ദര്യവും നിലനിർത്തുകയുമാണ് പലരുടേയും ലക്ഷ്യം. വീട്ടില്‍ തന്നെ അധികം പണച്ചെലവില്ലാതെ തടി കുറക്കാൻ നമുക്ക് ചെയ്യാവുന്ന പല വഴികളുമുണ്ട്. ക്യാരറ്റ്, കുക്കുമ്പർ, ഫ്ലാക്സ് സീഡ്‌സ് എന്നിവ ചേർന്ന ജ്യൂസ് തടി കുറക്കാൻ ഏറെ സഹായകമാണ്. ക്യാരറ്റ്, കുക്കുമ്പര്‍ ഫ്ലാക്സ് സീഡ്‌സ് എന്നിവ മൂന്നും ചേർന്ന ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ ഒരാഴ്ച കൊണ്ട് 5 കിലോ വരെ കുറയും. വിശപ്പ് കുറച്ചും അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഈ ജ്യൂസ് പ്രയോജനം നല്‍കുന്നത്.
തടി കുറയ്ക്കാന്‍ മാത്രമല്ല, രക്തധമനികളെ ശുദ്ധീകരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഫ്ലാക്സ് സീഡ് അടങ്ങിയിരിയ്‌ക്കുന്നതുകൊണ്ട് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. ഈ ജ്യൂസിനൊപ്പം കൃത്യമായി വ്യായാമം കൂടി ചെയ്യുന്നത് ഇരട്ടി പ്രയോജനം നല്‍കും.
Post Your Comments