Latest NewsKerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രി വീട്ടിൽ കയറി ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ചു

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയ പ്രതി പിടിയിൽ. ഇ​ട​വ വെ​റ്റ​ക്ക​ട ഇ​ട​ക്കു​ഴി വീ​ട്ടി​ൽ നൈ​ജു നസീ​ർ ആ​ണ്​​ (25) അറസ്റ്റിലായത്. പെൺകുട്ടിയെ രാത്രി ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോയ ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

വീട്ടുകാർ ഉറങ്ങിക്കിടപ്പോഴാണ് ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെ​ൺകുട്ടി ​വീ​ട്ടി​ലി​ല്ലെ​ന്ന് അ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത​റി​ഞ്ഞ പ്ര​തി, പെ​ൺ​കു​ട്ടി​യെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നുകളയുകയായിരുന്നു.

തു​ട​ർ​ന്ന്, മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​യി​രൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ​ ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ക്​​സോ നി​യ​മ​പ്ര​കാ​രമാണ് യുവാവ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button