ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ ഓഹരികളിൽ ഇടിവ് തുടരുന്നു. ടെസ്‌ല കമ്പനിയിൽ നിന്നും 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഇലോൺ മസ്ക് ആലോചിക്കുന്നെന്ന വിവരം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഈ വിവരത്തെ തുടർന്ന് കമ്പനിയുടെ ഓഹരി വിലയിൽ 9 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.
ലോകത്തെമ്പാടുമായി 10,000 ജീവനക്കാരാണ് ടെസ്‌ലയിൽ ജോലി ചെയ്യുന്നത്. സമ്പദ്‌രംഗത്തെ കുറിച്ചുള്ള ആശങ്ക കാരണം ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ച് കമ്പനി മേധാവികൾക്ക് ഇലോൺ മസ്ക് ഇ-മെയിൽ അയച്ചിരുന്നു. ഇത് ഓഹരി വില ഇടിയാൻ പ്രധാന കാരണമായി. കൂടാതെ, ഇലക്ട്രിക് കാറുകൾ പ്രത്യേക കാരണമില്ലാതെ നിന്നുപോകുന്നതിനെ കുറിച്ചുളള പരാതികൾ അന്വേഷിക്കാൻ യുഎസ് അധികൃതർ തീരുമാനിച്ചിരുന്നു. ഈ കാരണവും ടെസ്‌ല ഓഹരികൾക്ക് തിരിച്ചടിയായി.
Also Read: പോലീസ് പിടിച്ചെടുത്ത കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു
Post Your Comments