റിയാദ്: രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി അറേബ്യ. വ്യോമയാന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യാത്രികർക്ക് തങ്ങളുടെ ക്യാബിൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക വിജ്ഞാപനം സൗദി അറേബ്യയിൽ സർവ്വീസ് നടത്തുന്ന എല്ലാ വിമാനകമ്പനികൾക്കും നൽകിയിട്ടുണ്ട്.
യാത്രികർക്ക് തങ്ങളുടെ ചെക്ക്-ഇൻ ലഗേജുകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് അനുമതി നൽകരുതെന്നും, ഇക്കാര്യം വിമാനകമ്പനികൾ ഉറപ്പ് വരുത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വിജ്ഞാപനം പാലിക്കാത്ത കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Read Also: കശ്മീരിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണമൊരുക്കി കേന്ദ്രം
Post Your Comments