AlappuzhaNattuvarthaLatest NewsKeralaNews

വിദ്വേഷ മുദ്രാവാക്യം വിളി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്. നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്. നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജനമഹാ സമ്മേളനത്തിൽ, പ്രായപൂർത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലാണ് പൊലീസ് നടപടി. വിശദമായ ചോദ്യം ചെയ്യലിനു ശേഷം നാസറിന്റെ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് നേരത്തെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ, സംഘാടകർക്കെതിരെ കേസെടുക്കാൻ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ്, സംസ്ഥാന സമിതി അടക്കമുള്ളർക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റിയൽമി ഫെസ്റ്റ് ഓഫർ: കുറഞ്ഞ വിലയ്ക്ക് ഈ സ്മാർട്ട്ഫോൺ ഇന്ന് തന്നെ സ്വന്തമാക്കാം

കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കെ.എച്ച്. നാസറിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രതിഷേധിച്ചു. പോപ്പുലർ ഫ്രണ്ടിനെ വേട്ടയാടാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കങ്ങൾക്കനുസരിച്ച്, സി.പി.എം നിയന്ത്രിക്കുന്ന കേരള പൊലിസ് പ്രവർത്തിക്കുകയാണെന്ന് അബ്ദുൽ സത്താർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button