തിരുവനന്തപുരം: തൃക്കാക്കരയിലെ എൽഡിഎഫിന്റെ തോൽവിയിൽ പ്രതികരണവുമായി സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്. ഈ തോൽവി ഇടതുപക്ഷം അർഹിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. പള്ളികളിലേക്ക് രാഷ്ട്രീയം കയറാതിരിക്കാൻ സര്‍ക്കാരും പാര്‍ട്ടിയും ശ്രദ്ധിക്കണമായിരുന്നുവെന്നും, രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തില്‍ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സിപിഎമ്മിനും ബിജെപിക്കും തൃക്കാക്കരയില്‍ വീഴ്ച പറ്റി. വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടിയാണ് തെരെഞ്ഞെടുപ്പ് ഫലം. തൃക്കാക്കര ഫലം ജനാധിപത്യത്തിന്റെ നല്ല മാതൃകയാണ്. ഇടതുപക്ഷ സർക്കാർ ഈ വിധി അർഹിച്ചിരിരുന്നു’, അദ്ദേഹം പറഞ്ഞു.
‘വര്‍ഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങള്‍ മുഖം തിരിച്ചതിന്റെ നേര്‍ചിത്രമാണ് തെരഞ്ഞെടുപ്പ് ഫലം. പള്ളികളിലേക്ക് രാഷ്ട്രീയം കയറരുതായിരുന്നു. ഈ കാര്യം സര്‍ക്കാരും പാര്‍ട്ടിയും ശ്രദ്ധിക്കണമായിരുന്നു. പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കുമ്പോള്‍ വിവേകപരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണം’, പോള്‍ തേലക്കാട് കൂട്ടിച്ചേർത്തു.
Post Your Comments