
തൃക്കാക്കര: തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരിച്ച് മന്ത്രി പി.രാജീവ്. യു.ഡി.എഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും ഇടതുമുന്നണിയുടെ വോട്ടില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും തങ്ങള്‍ക്കെതിരായ വോട്ടുകള്‍ എല്ലാം ഏകോപിച്ചതായാണ് കാണാനുള്ളതെന്നും മന്ത്രി പറഞ്ഞു. വികസനമടക്കമുള്ള എല്ലാ കാര്യങ്ങളും മണ്ഡലത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മറ്റ് ഘടകങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
‘തൃക്കാക്കര മണ്ഡലം കടുപ്പമുള്ളതായി നേരത്തെ തന്നെ കണ്ടിരുന്നതാണ്. എന്നാല്‍, മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതിയാണ് പ്രവര്‍ത്തിച്ചത്. ലോക്സഭയില്‍ 31,777 പിറകില്‍ പോയ ഒരു മണ്ഡലമാണിത്. അത്രയും വ്യത്യാസം ചില ഘട്ടങ്ങളില്‍ ആ മണ്ഡലത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍, നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നേറാന്‍ കഴിയുമെന്ന് ഞങ്ങള്‍ കണക്കാക്കി. 3,000 വോട്ടുകള്‍ ഞങ്ങള്‍ക്ക് കൂടിയിട്ടുണ്ട്’- മന്ത്രി പറഞ്ഞു.
Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്ട്രോള് റൂമും
‘ബി.ജെ.പിയുടെ വോട്ടിനകത്ത് മൂന്നു ശതമാനത്തോളം വോട്ടുകള്‍ കുറവായതായി കാണുന്നുണ്ട്. മറ്റ് വോട്ടുകള്‍ ഏകോപിതമായിട്ടുണ്ട്. വികസനമടക്കമുള്ള എല്ലാ കാര്യങ്ങളും മണ്ഡലത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. മറ്റ് ഘടകങ്ങള്‍ പരിശോധിക്കേണ്ടതാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. അത് ആ തരത്തില്‍ തന്നെ വിലയിരുത്തും’- പി.രാജീവ് വ്യക്തമാക്കി.
Post Your Comments