വാഹനങ്ങളിൽ നിരീക്ഷണ സംവിധാനം ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്. സ്കൂൾ വാഹനങ്ങളിലടക്കം എല്ലാ വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങളുടെ (വിഎൽടിഡി) കൃത്യത ഉറപ്പു വരുത്താനാണ് തീരുമാനം. വിഎൽടിഡിയുടെ കൃത്യത പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു.
പുതിയ റിപ്പോർട്ടുകൾ പ്രകാരം, വാഹന നിരീക്ഷണ സംവിധാനത്തിന്റെ കൃത്യതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹന ഉടമകൾക്കും വിഎൽടിഡി നിർമ്മാണ കമ്പനികൾക്കും വിതരണക്കാർക്കുമാണ് നിർദ്ദേശം നൽകിയത്.
Also Read: ഇപിഎഫ്: ഏറ്റവും കുറഞ്ഞ പലിശ നിരക്ക് അംഗീകരിച്ച് കേന്ദ്ര സർക്കാർ
കേരളത്തിൽ 55 വിഎൽടിഡി ഉപകരണ നിർമ്മാതാക്കളും 700 വിതരണക്കാരുമാണ് ഉള്ളത്. കേന്ദ്ര സർക്കാരിന്റെ നിർഭയ പദ്ധതി പ്രകാരം, പൊതു യാത്രാ വാഹനങ്ങളിലും ചരക്ക് വാഹനങ്ങളിലും നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
Post Your Comments