KeralaLatest NewsNews

ആ പദ്ധതി അട്ടിമറിച്ചതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തി താല്പര്യം: സന്ദീപ് വാര്യർ

സാമ്പത്തിക നഷ്ടമാവുമെന്ന് ഇ ശ്രീധരൻ കണ്ടെത്തിയ തലശ്ശേരി മൈസൂർ പാതക്ക് വേണ്ടിയാണ് മുഖ്യമന്ത്രി തടസ്സം നിൽക്കുന്നത്

ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്ര സമയം അഞ്ചുമണിക്കൂറിലധികം കുറക്കാൻ സാധിക്കുന്ന ഷൊറണൂർ നിലമ്പൂർ നഞ്ചങ്കോട് റെയിൽ പാത കേരളത്തിൽ യാഥാർഥ്യമാകാത്തതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തി താല്പര്യമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. 2016ൽ നരേന്ദ്ര മോദി സർക്കാർ അനുമതി നൽകി, 3000 കോടി നീക്കി വച്ച ഈ പദ്ധതി ഇ ശ്രീധരന്റെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ടിയിരുന്നുവെന്നും സന്ദീപ് പറഞ്ഞു. സാമ്പത്തിക നഷ്ടമാവുമെന്ന് ഇ ശ്രീധരൻ കണ്ടെത്തിയ തലശ്ശേരി മൈസൂർ പാതക്ക് വേണ്ടിയാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ പദ്ധതിക്ക് തടസ്സം നിൽക്കുന്നതെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ സന്ദീപ് പറയുന്നു.

read also: ഒരു ശിവലിംഗം അവന്‍ കയ്യില്‍ മുറുകെ പിടിച്ചിരുന്നു: നടി സീമ ജി നായര്‍ പറയുന്നു

കുറിപ്പ് പൂർണ രൂപം

ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്ര സമയം അഞ്ചുമണിക്കൂറിലധികം കുറക്കാൻ സാധിക്കുന്ന ഷൊറണൂർ നിലമ്പൂർ നഞ്ചങ്കോട് റെയിൽ പാതക്ക് 2016ൽ നരേന്ദ്ര മോദി സർക്കാർ അനുമതി നൽകി 3000 കോടി നീക്കി വച്ചതാണ് . കേന്ദ്ര കേരള സംയുക്ത സംരംഭമായി ഇ ശ്രീധരന്റെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ടിയിരുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തി താല്പര്യം മൂലം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ് . സാമ്പത്തിക നഷ്ടമാവുമെന്ന് ഇ ശ്രീധരൻ കണ്ടെത്തിയ തലശ്ശേരി മൈസൂർ പാതക്ക് വേണ്ടിയാണ് മുഖ്യമന്ത്രി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ പദ്ധതിക്ക് തടസ്സം നിൽക്കുന്നത് . പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നതിൽ നിന്ന് ഡിഎംആർസിയെ തടഞ്ഞിരിക്കുകയാണ് .

നിലമ്പൂർ നഞ്ചങ്കോട് ഡിപിആർ പൂർത്തിയാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ നഞ്ചങ്കോട് റെയിൽ ആക്ഷൻ കൗൺസിൽ കോഴിക്കോട് നടത്തിയ ധർണ്ണയെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു . കോഴിക്കോട് എംപി എംകെ രാഘവൻ ഉദ്‌ഘാടനം ചെയ്തു . സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ , മുതിർന്ന ബിജെപി നേതാവ് പിസി മോഹനൻ മാസ്റ്റർ , പരിസ്ഥിതി പ്രവർത്തകൻ സിആർ നീലകണ്ഠൻ തുടങ്ങി നിരവധി പേർ സംസാരിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button