KeralaLatest NewsNews

കെ-റെയിലിൽ പിണറായി കാണിച്ച ധാർഷ്ട്യത്തിനെതിരെ ജനങ്ങളുടെ വികാരം തൃക്കാക്കരയിൽ പ്രതിഫലിച്ചു: ജയറാം രമേശ്

പി.ടി തോമസിന്റെ ജീവിതത്തിനും മണ്ഡലത്തിലെ പ്രവർത്തനത്തിനും ജനങ്ങൾ നൽകിയ ആദരവാണ് ഉമ തോമസിന്റെ ഭൂരിപക്ഷമെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജയറാം രമേശ് പ്രതികരിച്ചു.

കൊച്ചി: തൃക്കാക്കര യു.ഡി.എഫിന് അനുകൂലമായ സാഹചര്യത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഉമ തോമസ് ജയം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്. ജയം മുണ്ടുടുത്ത മോദിക്കെതിരെയുള്ള ജനങ്ങളുടെ തീര്‍പ്പാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കെ-റെയിലിൽ പിണറായി കാണിച്ച ധാർഷ്ട്യത്തിനെതിരെ കേരളത്തിലെങ്ങുമുള്ള ജനങ്ങളുടെ വികാരം തൃക്കാക്കരയിൽ പ്രതിഫലിച്ചതാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

Read Also: ഗൂഗിൾ മീറ്റ് ഇനി ഡ്യുവോയ്ക്ക് സ്വന്തം

പി.ടി തോമസിന്റെ ജീവിതത്തിനും മണ്ഡലത്തിലെ പ്രവർത്തനത്തിനും ജനങ്ങൾ നൽകിയ ആദരവാണ് ഉമ തോമസിന്റെ ഭൂരിപക്ഷമെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജയറാം രമേശ് പ്രതികരിച്ചു. അതേസമയം, പരാജയം വ്യക്തിപരമല്ലെന്നും തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്‌തെന്നും നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button