ജമ്മു കശ്മീർ: കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ 177 കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചു. കശ്മീരിൽ തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ശ്രീനഗർ ഉൾപ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ സ്ഥലം മാറ്റിയത്.
നേരത്തെ,ജമ്മു കശ്മീരിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണത്തിനെതിരെ പണ്ഡിറ്റുകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റം ആവശ്യപ്പെട്ട്, സർക്കാർ ഉദ്യോഗസ്ഥരായ നൂറുകണക്കിന് കശ്മീരി പണ്ഡിറ്റുകൾ തെരുവിലിറങ്ങി. താഴ്വരയിൽ നിന്ന് ജമ്മു മേഖലയിലേക്കോ, സുരക്ഷിതമായ ഉൾഗ്രാമങ്ങളിലേക്കോ സ്ഥലം മാറ്റം വേണമെന്നായിരുന്നു കശ്മീരി പണ്ഡിറ്റുകളുടെ ആവശ്യം.
Post Your Comments