ഇന്ത്യൻ രൂപയിൽ വ്യാപാരം നടത്തുന്ന എട്ട് ക്രിപ്റ്റോ കറൻസികൾ ഉൾപ്പെട്ട സൂചിക തയ്യാറാക്കി കോയിൻസ്വിച്ച്. പ്രമുഖ ക്രിപ്റ്റോ കമ്പനിയാണ് കോയിൻസ്വിച്ച്. ബിഎസ്ഇ, നിഫ്റ്റി ഓഹരി സൂചികകൾ പോലെ ക്രിപ്റ്റോ കറൻസിക്കും സൂചിക ആരംഭിക്കും.
18 ദശലക്ഷം പേർ കോയിൻസ്വിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോയിൻബേസ് വെഞ്ചേഴ്സ്, ടൈഗർ ഗ്ലോബൽ, സിക്കോയ ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകർ കോയിൻസ്വിച്ചിൽ പണം മുടക്കിയിട്ടുണ്ട്.
Also Read: പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം തലസ്ഥാനത്ത്
‘കോയിൻസ്വിച്ചിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾ നടത്തുന്ന യഥാർത്ഥ വ്യാപാരത്തെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിട്ടുള്ളത്. ഇത്തരം സൂചനകൾ വികസിപ്പിക്കുന്നത് വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരും’, കോയിൻസ്വിച്ച് സിഇഒ ആശിഷ് സിംഗാൾ പറഞ്ഞു.
Post Your Comments